shankar-
എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ ശങ്കർ നഗർ 3485-ാം നമ്പർ ശാഖയുടെ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ് ഉദ്‌ഘാടനം ചെയ്യുന്നു

കടയ്ക്കൽ: എസ്‌.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ ശങ്കർ നഗർ 3485-ാം നമ്പർ ശാഖയുടെ വാർഷിക പൊതു യോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി. ശാഖ പ്രസിഡന്റ്‌ കെ. രഘുവരൻ അദ്ധ്യക്ഷനായി. വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ്‌ ഡി. ചന്ദ്ര ബോസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ്‌ കെ. പ്രേം രാജ്, യൂണിയൻ കൗൺസിലർമാർ പാങ്ങലുകാട് ശശിധരൻ, റിട്ടേർണിംഗ് ഓഫീസർ എസ്‌.വിജയൻ, ശാഖ സെക്രട്ടറി എസ്‌.അജിതകുമാർ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ: കെ. രഘുവരൻ(പ്രസിഡന്റ്‌), ജി. സവിത (വൈസ് പ്രസിഡന്റ്‌ ), എസ്‌.അജിതകുമാർ(സെക്രട്ടറി),

കെ.വി.അനിൽകുമാർ(യൂണിയൻ കമ്മിറ്റിയംഗം), എൻ. പ്രമീള, എസ്‌. സോമലത, സുപ്രഭാ, എസ്‌. സാജി, നടരാജൻ എസ്‌. ശിവകുമാർ, എസ്‌. ജയൻ (ശാഖ എക്സിക്യൂട്ടീവ് അംഗങ്ങൾ),

സുരലാൽ, കെ.ബാബു, രജിത്ത് (ശാഖ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ).