paravur
കേരള പ്രവാസി സംഘം ചാത്തന്നൂർ എരിയാ സമ്മേളനം പരവൂർ കോട്ടപ്പുറം NSS ഹാളിൽ വച്ച് പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി ആർ. ശ്രീകൃഷ്ണപിള്ള സമ്മേളനം ഉത്ഘാടനം ചെയ്യുന്നു.

പരവൂർ: കേരള പ്രവാസി സംഘം ചാത്തന്നൂർ ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടറി ആർ. ശ്രീകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. സി.പി.എം എരിയ സെക്രട്ടറി കെ. സേതുമാധവൻ മുഖ്യ പ്രഭാഷണം നടത്തി. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ആർ. ഗോപാലകൃഷ്ണൻ നായർ, പ്രവാസി സംഘം ജില്ലാ പ്രസിഡന്റ്‌ എം. ശശിധരൻ, ജില്ലാ സെക്രട്ടറി നിസാർ അമ്പലംകുന്ന്, ജില്ലാ എക്സിക്യുട്ടീവ് അംഗം സി. അജയകുമാർ, ജില്ലാ കമ്മിറ്റി അംഗം എ. ദസ്തക്കിർ എന്നിവർ സംസാരിച്ചു. പ്രവാസി സംഘം ഏരിയാ പ്രസിഡന്റ്‌ ജെ. വിജയകുമാരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ ജെ. യാക്കൂബ് സ്വാഗതം പറഞ്ഞു. സ്വാഗത സംഘം കൺവീനർ എ. സുധീർ അനുശോചനപ്രമേയം അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി എം. സന്തോഷ്‌ മാനവം റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗത സംഘം ട്രഷറർ കെ.എ. റഹീം നന്ദി പറഞ്ഞു. ഭാരവാഹികൾ: ജെ. വിജയകുമാരക്കുറുപ്പ് (പ്രസിഡന്റ്), ജെ. സുധീശൻ പിള്ള, എസ്. സന്തോഷ്‌ (വൈസ് പ്രസിഡന്റുമാർ), എം. സന്തോഷ്‌ മാനവം (സെക്രട്ടറി), ശരത്ചന്ദ്രൻപിള്ള, എ. സുധീർ (ജോയിന്റ് സെക്രട്ടറിമാർ), എ. ദസ്തക്കിർ (ട്രഷറർ).