പരവൂർ: ജില്ലയെ സമ്പൂർണ സാക്ഷരത ജില്ലയായി മാറ്റുന്നതിന്റെ ഭാഗമായി ജില്ലാപഞ്ചായത്തിന്റെയും ജില്ലാ ആസൂത്രണ സമിതിയുടെയും കിലയുടെയുംആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 'ദി സിറ്റിസൺ 2022' പൂതക്കുളം പഞ്ചായത്തിലും നടപ്പാക്കുന്നതിന്റെ മുന്നോടിയായി വിളംബര ജാഥ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അമ്മിണിയമ്മ ഭരണഘടനയുടെ ആമുഖം വായിച്ചു കൊടുത്തു. വൈസ് പ്രസിഡന്റ് വി.ജി. ജയ, കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പർ ആശാദേവി, സെക്രട്ടറി വി.ജി. ഷീജ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ലൈല ജോയ്, ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ജീജ സന്തോഷ്, മെമ്പർമാരായ അൻസാരി ഫാസിൽ, പ്രകാശ്, സീന എന്നിവർ നേതൃത്വം നൽകി.