പുനലൂർ: എസ്.എൻ.ഡി.പി യോഗം കലയനാട് 3370- ാം നമ്പർ ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിൽ ചതയ ദിനത്തോടനുബന്ധിച്ച് വിളക്ക് പൂജയും മഹാഗുരു പൂജയും നടന്നു. പ്രാർത്ഥന സമിതി യൂണിയൻ പ്രസിഡന്റ് പ്രീത സജീവ് പൂജകൾക്ക് നേതൃത്വം നൽകി. ശാഖ പ്രസിഡന്റ് ഏ.വി.അനിൽകുമാർ,വനിതസംഘം ശാഖ പ്രസിഡന്റ് വിജയകുമാരി ശിവരാജൻ, സെക്രട്ടറി ശാലിനി അജിത്, പ്രാർത്ഥന സമിതി ശാഖ പ്രസിഡന്റ് വത്സല ദിനേശ് തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് കലയനാട് പുഷ്പമംഗലത്ത് വീട്ടിൽ ഷിബു ശശീന്ദ്രൻ നേർച്ചയായി നൽകിയ അന്നദാനവും നടന്നു.