പാരിപ്പള്ളി: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ജലാശയങ്ങൾ ശുദ്ധീകരിക്കുന്ന പരിപാടിയുടെ കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു ലക്ഷ്മണൻ നിർവഹിച്ചു. പാമ്പുറം കോലായിൽ ഏലായിലെ കോലായിൽ തോടാണ് ഇന്നലെ ശുചീകരിച്ചത്. ക്ഷേമകാര്യ ചെയർപേഴ്സൺ ശാന്തിനി, എഴിപ്പുറം വാർഡംഗം മുരളീധരൻ, അസിസ്റ്റന്റ് സെക്രട്ടറി രാജേഷ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ സുജാത തുടങ്ങിയവർ പങ്കെടുത്തു.