sumathi-m-d-62

കൊട്ടാരക്കര: സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സി.പി.എം വനിതാ നേതാവ് മരിച്ചു. സി.പി.എം കുളക്കട ലോക്കൽ കമ്മിറ്റിയംഗം പുത്തൂർമുക്ക് സേതുമന്ദിരത്തിൽ രാജന്റെ ഭാര്യ എം.ഡി. സുമതിയാണ് (62) മരിച്ചത്.

ഇന്നലെ രാവിലെ 9 ഓടെ പുത്തൂർമുക്കിന് സമീപം പൂവറ്റൂർ പാലക്കുഴി മുക്കിലായിരുന്നു അപകടം. ഭർത്താവ് രാജനൊപ്പം സ്കൂട്ടറിന് പിന്നിലിരുന്ന് കൃഷിസ്ഥലത്തേക്ക് പോവുകയായിരുന്നു സുമതി. റോഡ് മുറിച്ച് കടക്കുമ്പോൾ പിന്നാലെയെത്തിയ സ്കൂട്ടർ ഇടിക്കുകയായിരുന്നു. റോഡിൽ തലയിടിച്ചുവീണ സുമതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് സ്വകാര്യ മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയെങ്കിലും യാത്രാമദ്ധ്യേ മരിച്ചു. പട്ടികജാതി സഹകരണ സംഘം ഡയറക്ടർ, മഹിളാസംഘം, കർഷക തൊഴിലാളി യൂണിയൻ, തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ എന്നിവയുടെ നേതൃത്വത്തിലുണ്ടായിരുന്നു. മക്കൾ: സേതുരാജ്, ശോഭാരാജ്. മരുമക്കൾ: വൃന്ദ, സൗമ്യ. സംസ്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ.