കൊല്ലം: ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ദി ചാപ്റ്റർ സംഘടിപ്പിച്ച സ്‌പോർട്‌സ് ഡേ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ കോളേജ് ഡയറക്ടർ ടി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ കായിക മത്സരങ്ങളും ചാപ്റ്റർ സോക്കർ ലീഗ് മത്സരവും നടന്നു. മാസ്റ്റേഴ്‌സ് മിസ്റ്റർ ഇന്ത്യ എ. സുരേഷ്‌കുമാർ സമ്മാനദാനം നിർവ്വഹിച്ചു. ചടങ്ങിൽ സന്തോഷ്‌കുമാർ, സതീഷ്‌കുമാർ, വി.എസ്. ശ്രീകുമാർ, സൂസിമോഹൻ, ഡോ. എം.എസ്. ഗായത്രി, തുടങ്ങിയവർ സംസാരിച്ചു.