അഞ്ചൽ: കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ വിഷ രഹിത പച്ചക്കറികൾ വീടുകളിൽ ഉത്പ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇടമുളയ്ക്കൽ പഞ്ചായത്തിലെ പനച്ച വിള വാർഡിലെ കർഷകർക്ക് 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതി പ്രകാരം പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു. വാർഡ്തല ഉദ്ഘാടനം വാർഡ് മെമ്പർ എം.ബുഹാരി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ജോസ് വയയ്ക്കൽ, കർഷകരായ രാമചന്ദ്രൻ പിള്ള, ബി.മുരളി, കുടുംബശ്രീ അംഗങ്ങളായ ഫസീല, ബിന്ദു ബാബു, യമുന, രാജി, എസ്.നിസാർ, ഡി.സദാനന്ദൻ, ബി.സുദേവൻ, ഷാജഹാൻ കൊല്ലൂർവിള എന്നിവർ പങ്കെടുത്തു.