കൊല്ലം: അങ്കണവാടി ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി നൽകണമെന്ന സുപ്രീം കോടതി വിധി, ജീവനക്കാർ നടത്തിവന്ന പോരാട്ടങ്ങളുടെ വിജയമാണെന്ന് ഐ.എൻ.ടി.യു.സി.

കുറഞ്ഞ വേതനത്തിന് തൊഴിലെടുക്കുന്നവരാണ് അങ്കവാടി ജീവനക്കാർ. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന പുതിയ പല പദ്ധതികളും അങ്കണവാടി ജീവനക്കാരെ കൊണ്ടാണ് നടപ്പാക്കുന്നത്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ശമ്പളം നൽകണമെന്നുള്ളതും കാലങ്ങളായുള്ള ആവശ്യമാണ്.

വിധി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, കേരള അങ്കണവാടി ആൻഡ് ക്രഷ് വർക്കേഴ്‌സ് യൂണിയൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് കൃഷ്ണവേണി.ജി.ശർമ്മ, ക്ഷേമനിധി ബോർഡ് മെമ്പർ ശാന്തകുമാരിഅമ്മ എന്നിവർ ആവശ്യപ്പെട്ടു.