കൊല്ലം: വിദ്യാ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ സൗത്ത് കേരള റീജിയൺ ടീം 02ന്റെ കുടുംബ സംഗമം റീജിയണൽ കോ ഓർഡിനേറ്റർ രാജു കരുണാകരൻ ഉദ്ഘാടനം ചെയ്തു. ടീം കോ ഓർഡിനേറ്റർ ഗോപകുമാർ ഗോപി അദ്ധ്യക്ഷത വഹിച്ചു. രവീന്ദ്രൻ സ്വാഗതവും പാർത്ഥരാജൻ നന്ദിയും പറഞ്ഞു. പൊതു ചർച്ചയിൽ കിളിമാന്നൂർ വിദ്യ അക്കാഡമി ഒഫ് സയൻസ് ആൻഡ് ടെക്നോളജി എൻജിനീയറിംഗ് കോളേജിന്റെയും പ്രസ്ഥാനത്തിന്റെയും പ്രവർത്തനം ശക്തിപ്പെടുത്താനും ശ്രീനാരായണ ഗുരുവിന്റെ കൃതികളുടെ പഠന ക്ലാസിൽ പഠിതാക്കളുടെ സാന്നിദ്ധ്യം കൂട്ടാനും യോഗം തീരുമാനിച്ചു.