photo
മരങ്ങാട്ടുകോണം വൈ.എം.എ. ഗ്രന്ഥശാലയുടെ ഭാരത് കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ നടന്ന സൗജന്യ നേത്രചികിത്സാ ക്യമ്പ് ആർ.എസ്.പി. മണ്ഡലം കമ്മിറ്റി അംഗം എൻ.കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

അഞ്ചൽ: മരങ്ങാട്ടുകോണം വൈ.എം.എ ഗ്രന്ഥശാലയുടെയും ഭാരത് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടന്നു. ഗ്രന്ഥശാലാ ഹാളിൽ നടന്ന പരിപാടി ആർ.എസ്.പി. മണ്ഡലം കമ്മിറ്റി അംഗം എൻ.കെ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ സെക്രട്ടറി ബിജു കെ.തോമസ് അദ്ധ്യക്ഷനായി. ഡോ.ചന്ദ്രപ്രഭ, ദീപു, ഹരീഷ് കുമാർ , എം. ബേബി, ജിജി ജോൺ , അഭിലാഷ് കുമാർ എന്നിവർ പ്രസംഗിച്ചു.