
എഴുകോൺ: വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
നെടുവത്തൂർ ചാലൂക്കോണം കുറ്റിക്കാട്ട് ബാബു സദനത്തിൽ ആനന്ദന്റെയും പരേതയായ വത്സലയുടെയും മകൻ സജീവാണ് (36) മരിച്ചത്.
മാർച്ച് 27ന് വൈകിട്ട് 4.30 ഓടെ ചീരങ്കാവിലായിരുന്നു അപകടം.
സജീവ് സഞ്ചരിച്ച സ്കൂട്ടറിൽ എതിർ ദിശയിൽ നിന്ന് നിയന്ത്രണം വിട്ടുവന്ന കാർ ഇടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ സജീവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 16 ദിവസം വെന്റിലേറ്ററിലായിരുന്നു. പിന്നീട് വെന്റിലേറ്റർ നീക്കിയെങ്കിലും സാധാരണ നിലയിലേക്ക് എത്തിയില്ല. കഴിഞ്ഞ ദിവസം വൈകിട്ടോടെ മരണത്തിന് കീഴടങ്ങി.
ഭാര്യ: കസ്തൂരി. മക്കൾ: ശ്രീനന്ദകൃഷ്ണൻ (4). 14 ദിവസം പ്രായമുള്ള ഒരു ആൺകുഞ്ഞ് കൂടിയുണ്ട്.