photo
ഓണാട്ടുകര പ്രതിഭാ പുരസ്ക്കാരം മന്ത്രി സജി ചെറിയാൻ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാറിന് നൽകുന്നു.

കരുനാഗപ്പള്ളി : ക്ലാപ്പന, ഇ.എം.എസ് സാംസ്കാരികവേദി ലൈബ്രറി ഏർപ്പെടുത്തിയ ഓണാട്ടുകര പ്രതിഭാ പുരസ്കാര വിതരണം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു.

താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ പ്രതിഭാ പുരസ്കാരം ഏറ്റുവാങ്ങി. 11,111 രൂപയും ആർട്ടിസ്റ്റ് അനി വരവിള രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. വി .പി .ജയപ്രകാശ്മേനോൻ പ്രശസ്തിപത്രം വായിച്ചു. യുവസാഹിത്യ പ്രവർത്തകരെയും കൊവിഡ് പോരാളികളെയും ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.വള്ളിക്കാവ് മോഹൻദാസ്, സംസ്ഥാന ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി അഡ്വ.പി .അപ്പുക്കുട്ടൻ എന്നിവർ ചേർന്ന് ആദരിച്ചു. സാഹിത്യകാരി എം. ബി. മിനി മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാലാ പ്രസിഡന്റ് ജി.അനിത അദ്ധ്യക്ഷയായി. സെക്രട്ടറി ആർ.മോഹനൻ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ, ഡോ.പി. പത്മകുമാർ, വി.വിജയകുമാർ, ബിനു തുടങ്ങിയവർ സംസാരിച്ചു.