samelanam-1
കാവൽപ്പുര ഉദയ താരാ നഗർ റസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച സമ്മേളനം മൂവാറ്റുപുഴ അഷറഫ് മൗലവി ഉദ്ഘാടനം ചെയ്യുന്നു

ഇരവിപുരം: കാവൽപ്പുര ഉദയ താരാനഗർ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വാർഷിക കൂട്ടായ്മ, കാൻസർ സാന്ത്വനം പദ്ധതി, റംസാൻ കിറ്റ് വിതരണം, ഉന്നത വിജയം നേടിയ വിദ്യാർത്ഥി​കളെ ആദരിക്കൽ, അനുസ്മരണ സമ്മേളനം എന്നിവ സംഘടിപ്പിച്ചു. മൂവാറ്റുപുഴ അഷറഫ് മൗലവി സമ്മേളനം ഉദ്ഘാടനം ചെയ്തു. നഗർ പ്രസിഡന്റ് എ. യാസർ അദ്ധ്യക്ഷത വഹിച്ചു. കാൻസർ സാന്ത്വനം പദ്ധതിയുടെ ഉദ്ഘാടനംകൊല്ലൂർവിള മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ഡോ.മൺസൂർ ഹുദവി നിർവഹിച്ചു. കൊല്ലൂർ വിള എൽ.പി.ജി.എസ്.റിട്ട. ഹെഡ്മാസ്റ്റർ എ.ജയപ്രസാദ് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി​കളെ ആദരിച്ചു. കൊല്ലൂർവിള മുസ്ലിം ജമാഅത്ത് സെക്രട്ടറി അബ്ദുൽ റഹുമാൻ യൂനുസ് കുഞ്ഞ് അനുസ്മരണവും, കൊല്ലൂർവിള സുനിൽ ഷാ സുബൈർ സാഹിബ് അനുസ്മരണവും നടത്തി. യു.എൻ.ആർ.എ രക്ഷാധികാരി യു.എ.സലാം വാർഷിക കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ബ്രൈറ്റ് സെയ്ഫുദീൻ, ഷിബു, അയത്തിൽ റിയാസ്, ഷെഫീക്ക് തുടങ്ങിയവർ സംസാരിച്ചു.