ചാത്തന്നൂർ: പാരിപ്പള്ളി സംസ്കാര രജതജൂബിലി ഗ്രന്ഥശാലയുടെ ഉദ്ഘാടനം ചലച്ചിത്രസംവിധായകൻ പ്രമോദ് പയ്യന്നൂർ നിർവഹിച്ചു. ജി.എസ്.ജയലാൽ എം.എൽ.എ ആദ്യ പുസ്തകവിതരണം നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ബി.ഷാജി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പ്രവീൺകുമാർ, സംസ്കാര പ്രസിഡന്റ് എം. ശിവശങ്കരനുണ്ണിത്താൻ, സെക്രട്ടറി എസ്.പ്രസേനൻ എന്നിവർ സംസാരിച്ചു. നാടക നടനും സംവിധായകനുമായ പാമ്പുറം ഭാസ്കരപിള്ളയെ അനുസ്മരിച്ചു. ചികിത്സാ ധനസഹായ വിതരണവും നടന്നു.