കൊല്ലം: തങ്കശേരി ജംഗ്ഷനിൽ റോഡരി​കി​ൽ നി​ന്ന മാവ് പിഴുതു വീണ് കാത്തിരിപ്പ് കേന്ദ്രവും മതിലും സമീപത്തെ വീടിന്റെ മേൽക്കൂരയും തകർന്നു. ഇന്നലെ പുലർച്ചെ 4.45നായിരുന്നു സംഭവം. കാത്തി​രി​പ്പു കേന്ദ്രത്തി​ൽ ആളി​ല്ലാതി​രുന്നതി​നാൽ അപകടമൊഴി​വായി​.

ഉയരമുള്ള മാവ് അടിവേരിളകി നിലം പൊത്തുകയായിരുന്നു. തങ്കി നഗറിൽ താമസിക്കുന്ന ഡോ. ഷേർളിയുടെ വീടിന്റെ ഷീറ്റ് മേഞ്ഞ മേൽക്കൂരയാണ് ഭാഗികമായി തകർന്നത്. പോസ്റ്റ് ഓഫീസിനും വീടിനും മദ്ധ്യേയുളള മതിലും തകർന്നു. ഫയർഫോഴ്സും പൊലീസും ചേർന്ന് മരം മുറിച്ചു നീക്കി. 40 വർഷത്തോളം പഴക്കമുള്ളതാണ് കാത്തിരിപ്പ് കേന്ദ്രം.