photo
സി.പി.എം സംഘടിപ്പിച്ച ബഹുജന റാലി കെ.വരദരാജൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : വർഗീയതയ്ക്കെതിരെ സി.പി.എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന റാലിയും യോഗവും സംഘടിപ്പിച്ചു. ടൗൺ ക്ലബ്ബിന്റെ മുമ്പിൽ നിന്നാരംഭിച്ച ബഹുജന റാലി നഗരം ചുറ്റി മുനിസിപ്പൽ ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് സംഘടിപ്പിച്ച യോഗം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ .വരദരാജൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി സെക്രട്ടറി പി .കെ .ജയപ്രകാശ് അദ്ധ്യക്ഷനായി. ബി. സജീവൻ , ജില്ലാ കമ്മിറ്റി അംഗം പി .കെ .ബാലചന്ദ്രൻ, പി .ആർ .വസന്തൻ, വി .പി .ജയപ്രകാശ് മേനോൻ, ടി .എൻ. വിജയകൃഷ്ണൻ, ടി. രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.