കൊല്ലം: ജീവനക്കാരെ ദുരിതത്തിലാക്കുന്ന പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിച്ച് എല്ലാ ജീവനക്കാർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ ഏർപ്പെടുത്തണമെന്ന് ജോയിന്റ് കൗൺസിൽ പത്തനാപുരം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മറ്റിയംഗം എ. ഗ്രേഷ്യസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എൻ. ജയകുമാർ അദ്ധ്യക്ഷനായി. മേഖലാ സെക്രട്ടറി എ.ആർ.രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം വി. ശശിധരൻ പിള്ള സംഘടനാ റിപ്പോർട്ടും മേഖലാ സെക്രട്ടറി എ.ആർ.രാജേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. കെ.ബി. അനു, എം.ജി. പദ്മ കുമാർ, സതീഷ്.കെ ഡാനിയേൽ, ഐ.നാസറുദീൻ, എൽ.സുലേഖ, അനിൽകുമാർ, ബി. ബഷീർ കുട്ടി, എം. ഗീത, ഷിലിൻ, ജെ.ജയകുമാരി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ബി.അനിൽകുമാർ(പ്രസിഡന്റ്), ആർ.രശ്മി, എച്ച്.ജിയാസ് (വൈസ് പ്രസിഡന്റ്), എൻ.ജയകുമാർ(സെക്രട്ടറി), ജെ.ജയകുമാരി , ഡി.സുനിൽകുമാർ(ജോ. സെക്രട്ടറി), ഐ. നാസറുദ്ദീൻ(ട്രഷറർ), എന്നിവർക്ക് പുറമേ വനിതാ കമ്മിറ്റി പ്രസിഡന്റായി ആർ. ഷെറീനയെയും സെക്രട്ടറിയായി എസ്. സൗമ്യയെയും തിരഞ്ഞെടുത്തു.