കൊല്ലം: ജില്ലയിൽ കെ - റെയിൽ വിരുദ്ധ പ്രക്ഷോഭം ശക്തമാക്കാൻ ജില്ലാ എൻ.ഡി.എ യോഗം തീരുമാനിച്ചു. മേയ് 18 വൈകിട്ട് 5ന് കുണ്ടറയിൽ ബഹുജന പങ്കാളിത്തത്തോടെ സായാഹ്ന ധർണ നടത്തും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെആറ് സീറ്റുകളിൽ എൻ.ഡി.എ സ്ഥാനാർത്ഥികളുടെ വിജയത്തിനായുള്ള കർമ്മ പദ്ധതി തയ്യാറാക്കി പ്രവർത്തിക്കാനും തീരുമാനിച്ചു. എൻ.ഡി.എ ജില്ലാ ചെയർമാൻ ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കൺവീനർ വനജാ വിദ്യാധരൻ അദ്ധ്യക്ഷയായി. ബി.ജെ.പി സംസ്ഥാന സെകട്ടറി രാജി പ്രസാദ്, എൽ.ജെ.പി ജില്ലാ പ്രസിഡന്റ് വിനോദ്, നാഷണലിസ്റ്റ് കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബിനു.ജി, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. വയയ്ക്കൽ സോമൻ, വി. വിനോദ്, ബി ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. സജു, ജില്ലാ ട്രഷറർ രഞ്ജിത്ത് രവീന്ദ്രൻ, എൽ.ജെ.പി ജില്ല ട്രഷറർ ബൈജു മയ്യനാട് എന്നിവർ പങ്കെടുത്തു.