കൊല്ലം: ബി.എസ്.എൻ.എല്ലിൽ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിനെതിരെ ജില്ലാ ജനറൽ മാനേജരുടെ ഓഫീസിനു മുന്നിൽ ജീവനക്കാർ പ്രകടനവും യോഗവും നടത്തി. യൂണിയൻ അഖിലേന്ത്യ അസി. സെക്രട്ടറി കെ.എൻ. ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ. മഹേശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡി. അഭിലാഷ് സ്വാഗതവും ട്രഷറർ സി. ലാലു നന്ദിയും പറഞ്ഞു. പ്രകടനത്തിന് ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.കെ. സുരേഷ് ബാബു, കെ.വി. ബിജു, ആർ. സജീവ് കുമാർ എന്നിവർ നേതൃത്വം നൽകി. കൊട്ടാരക്കര ടെലിഫോൺ എക്സ്ചേഞ്ച് പരിസരത്ത് നടന്ന പ്രകടനവും പ്രതിഷേധ യോഗവും ബി.എസ്.എൻ.എൽ.ഇ.യു സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി. രമണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ അസി. സെക്രട്ടറി കെ. തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു. ആർ. രാകേഷ് സ്വാഗതവും എസ്. അമ്പിളി നന്ദിയും പറഞ്ഞു.