
കൊട്ടിയം: ഭർത്താവിനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യവെ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പുന്തലത്താഴം, ശശി മന്ദിരത്തിൽ എൻ. സുരേഷിന്റെ (ശ്യാമ ഗാർമെന്റ് ) ഭാര്യ ആർ. സൗഭാഗ്യവതി (കല, 52) ആണ് മരിച്ചത്. 24ന് രാവിലെ 6ന് പള്ളിമുക്ക് ഇഖ്ബാൽ ലൈബ്രറിക്ക് മുന്നിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന് മുന്നിൽ പൂച്ച കുറുക്ക് ചാടി . പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ബൈക്ക് ബ്രേക്ക് ചെയ്യവെ വീട്ടമ്മ തലയിടിച്ച് റോഡിൽ വീഴുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പോളയത്തോട് ശ്മശാനത്തിൽ. മകൻ: അനന്തു.എസ്. സുരേഷ്.