ldf
എൽ.ഡി.എഫ്.തെരഞ്ഞെടുപ്പ് കൺവൻഷൻ എസ് .സുദേവൻ ഉദ്ഘാടനം ചെയ്യുന്നു.

ഓയൂർ: വെളിനല്ലൂർ ഗ്രാമപഞ്ചായത്തിലെ മുളയറച്ചാൽ വാർഡ് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽ. ഡി. എഫ് കൺവെൻഷൻ സി.പി.എം ജില്ലാസെക്രട്ടറി എസ്.സുദേവൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം എ.എ.അസീസ് അദ്ധ്യക്ഷനായി. മുൻ മന്ത്രി രാജു, പി .എസ് .സുപാൽ എം.എൽ.എ., എൽ.ഡി.എഫ് മണ്ഡലം കൺവീനർ ആർ. ഗോപാലകൃഷ്ണപിള്ള, ഡി .രാജപ്പൻ നായർ, പി. കെ .ബാലചന്ദ്രൻ, ബുഹാരി, ടി .എസ്. പത്മകുമാർ , കരിങ്ങന്നൂർ മുരളി, എം. അൻസർ, സ്ഥാനാർത്ഥി ഷീജ നൗഷാദ് എന്നിവർ പങ്കെടുത്തു . സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗവും മുളയറച്ചാൽ വാർഡ് മെമ്പറും ആയിരുന്ന എസ്. അമൃത് മരിച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.