paravur
കോട്ടപ്പുറം ജി.ജി.ദേവരാജൻ നഗർ റസിഡൻസ് അസോ. 5-ാമത് വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് രാജീവൻ ഉണ്ണിത്താൻ പരവൂരിലെ ജനകീയ ഡോക്ടർ മഹാലിംഗത്തെ പൊന്നാട അണിയിച്ച് ആദരിക്കുന്നു


പരവൂർ: കോട്ടപ്പുറം ജി.ജി.ദേവരാജൻ നഗർ റസിഡൻസ് അസോസിയേഷന്റെ 5-ാമത് വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് രാജീവൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. പരവൂരിലെ ജനകീയ ഡോക്ടർ മഹാലിംഗം, ക്ഷീര കർഷക അവാർഡ് നേടിയ ഗോപി ഭവനത്തിൽ ബിജു, വൈദ്യുതി അപകടത്തിൽ നിന്നു റസിഡൻസ് അസോ. കുടുംബാംഗത്തെ രക്ഷപ്പെടുത്തിയ കുരവിളയിൽ അനന്തു കൃഷ്ണ, കൊവിഡ് പ്രതിരോധ പോരാളിയായി പ്രവർത്തിച്ച ആശ വർക്കർ ഗോപി ഭവനത്തിൽ ബിജി, വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ എന്നിവരെ ആദരിച്ചു.
ഭാരവാഹികൾ: രാജീവൻ ഉണ്ണിത്താൻ (പ്രസിഡന്റ്), സുജിത്ത്, സുരേന്ദ്രൻ (വൈസ് പ്രസിഡന്റുമാർ), സുദർശനൻ (സെക്രട്ടറി), ഡി.ദിലൻ (ട്രഷറർ), സുദിനൻ, രാഘവരാജ്‌ (ജോ. സെക്രട്ടറിമാർ.