പുനലൂർ: ആര്യങ്കാവ് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൊല്ലത്തെ ആശ്രാമം മൈതാനിയിൽ ആരംഭിച്ച വന വിഭവങ്ങളുടെ വിപണന മേള ശ്രദ്ധേയമായി മാറുന്നു.കേരള സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കൊല്ലത്ത് നടക്കുന്ന എക്സ്പോയിലാണ് ബാങ്കിന്റെ സ്റ്റാളുകൾ ആരംഭിച്ചത്. വന വിഭവങ്ങളായ തേൻ,കുന്തിരിക്കം,ഏലക്കാ,മഞ്ഞൾ, കസ്തൂരി മഞ്ഞൾ,തേയില, കുടംപുളി, പൈനാപ്പിൾ തുടങ്ങിയ നിരവധി വിഭവങ്ങളാണ് സ്റ്റാളിൽ വിൽപ്പനക്കായി സജ്ജമാക്കിയിരിക്കുന്നത്. മന്ത്രി കെ.എൻ.ബാലഗോപാൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സാം കെ.ഡാനിയേൽ തുടങ്ങി നിരവധി ജനപ്രതിനിധികൾ ഇതിനകം സ്റ്റാൾ സന്ദർശിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.പി.ബി.അനിൽമോൻ, വൈസ് പ്രസിഡന്റ് സി.ചന്ദ്രൻ, ബാങ്ക് സെക്രട്ടറി വി.വിജുകുമാർ, കെ.രാജൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വന വിഭവങ്ങൾ വിൽക്കുന്നത്.
സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കൊല്ലം ആശ്രാമം മൈതാനത്ത് ആര്യങ്കാവ് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച വന വിഭവങ്ങളുടെ വിപണന മേള മന്ത്രി കെ.എൻ.ബാലഗോപാൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സാം കെ.ഡാനിയേൽ തുടങ്ങിയവർ സന്ദർശിച്ചപ്പോൾ