കൊല്ലം: കേരള കശുഅണ്ടി തൊഴിലാളി കോൺഗ്രസ് നേതൃത്വത്തിൽ സംസ്ഥാന കശുഅണ്ടി കോർപ്പറേഷനും കാപ്പെക്‌സിനും സ്വകാര്യമേഖലയ്ക്കും കീഴിൽ മാസങ്ങളായി അടഞ്ഞു കിടക്കുന്ന ഫാക്ടറികളിലെ തൊഴിലാളികൾക്കു അടിയന്തിരമായി 5,000 രൂപ ഇടക്കാലാശ്വാസം കൊടുക്കുക, ഇ.എസ്.ഐ, പി.എഫ്, ക്ഷേമനിധി ആനുകൂല്യങ്ങളും കുടിശ്ശിക ബോണസും അടിയന്തിരമായി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കശുഅണ്ടി തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ കൊട്ടിയം കെ.എസ്.സി.ഡി.സി ഫാക്ടറിക്കു മുന്നിൽ ധർണ നടത്തി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് മംഗലത്ത് രാഘവൻ നായർ ഉദ്ഘാടനം ചെയ്തു. മുഖത്തല മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. മുഖത്തല ഗോപിനാഥൻ മുഖ്യപ്രഭാഷണം നടത്തി. സജി തഴുത്തല, ശിവരാമൻപിള്ള, ഗിരിജ, ഷീബ, കോടൻവിള സുരേഷ്ബാബു, ലീലാമണി, ഗീതാകുമാരി, ലാലി, നബീസത്ത് ബീവി, ശാരദ,ബേബി എന്നിവർ സംസാരിച്ചു.