ഇരവിപുരം: സി.പി.ഐ ഇരവിപുരം ഈസ്റ്റ് ലോക്കൽ സമ്മേളനം ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ ഉദ്‌ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.സുന്ദരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ എക്സിക്യൂട്ടിവ് അംഗം പി.ഉണ്ണിക്കൃഷ്ണപിള്ള, ജില്ലാ കൗൺസിൽ അംഗം എ.ബിജു, സിറ്റി കമ്മിറ്റി സെക്രട്ടറി അഡ്വ.എ.രാജീവ് അയത്തിൽ, സോമൻ, എൽ.ശശിധരൻ,ജയശ്രീ ആനന്ദ് ബാബു എന്നിവർ സംസാരിച്ചു. ജയശ്രീ ആനന്ദ് ബാബുവിനെ വാളത്തുംഗൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്തു. 11 അംഗ ലോക്കൽ കമ്മിറ്റിയേയും തിരഞ്ഞെടുത്തു. ഇരവിപുരം ഈസ്റ്റ് ലോക്കൽ കമ്മിറ്റി വിഭജിച്ച് വാളത്തുംഗൽ എൽ.സി, ഇരവിപുരം എൽ.സി എന്ന് ക്രമീകരിച്ചു. സംഘാടക സമ്മതി ചെയർപേഴ്‌സൺ എസ്.സുജ സ്വാഗതവും എൽ.സി അംഗം എൻ.ലാലി നന്ദിയും പറഞ്ഞു.