loading

കൊല്ലം: കേ​ര​ള ചു​മ​ട്ടു തൊ​ഴി​ലാ​ളി ക്ഷേ​മ ബോർ​ഡ് അ​സം​ഘ​ടി​ത വി​ഭാ​ഗ​ത്തി​ന്റെ പ്ര​വർ​ത്ത​ന​ങ്ങൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് എ.എൽ.ഒ കാർ​ഡ് ല​ഭി​ച്ച​തും നി​ല​വിൽ ബോർ​ഡി​ന്റെ അൺ അ​റ്റാ​ച്ച്​ഡ്, അ​റ്റാ​ച്ച്​ഡ് ക്ഷേ​മ​പ​ദ്ധ​തി​ക​ളിൽ ഉൾ​പ്പെ​ടാ​ത്ത​തു​മാ​യ എ​ല്ലാ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളും അ​ടി​യ​ന്ത​ര​മാ​യി അ​സം​ഘ​ടി​ത ക്ഷേ​മ പ​ദ്ധ​തി​യിൽ അം​ഗ​ത്വം സ്വീ​ക​രി​ക്ക​ണം. എ.എൽ.ഒ കാർ​ഡ് ല​ഭി​ച്ച എ​ല്ലാ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളും അം​ഗ​ത്വം സ്വീ​ക​രി​ക്കു​ന്ന​തി​ന് വേ​ണ്ടി ചു​മ​ട്ടു തൊ​ഴി​ലാ​ളി ക്ഷേ​മ ബോർ​ഡ് ഓ​ഫീ​സുമാ​യി ബ​ന്ധ​പ്പെ​ട​ണം. നി​ല​വിൽ പ​ദ്ധ​തി​യിൽ ര​ജി​സ്റ്റർ ചെ​യ്യാ​ത്ത ചു​മ​ട്ടു​തൊ​ഴി​ലാ​ളി​കൾ എ​ത്ര​യും വേ​ഗം ര​ജി​സ്‌​ട്രേ​ഷൻ പൂർ​ത്തി​യാ​ക്കി ഇ -​ശ്രം കാർ​ഡി​ന്റെ പ​കർ​പ്പ് ഓ​ഫീ​സിൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ചെ​യർ​മാൻ അ​റി​യി​ച്ചു.