കൊല്ലം: പുതിയ സംരംഭം തുടങ്ങാൻ മൃഗസംരക്ഷണ മേഖലയിൽ ഏകജാലക സംവിധാനം ഒരുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ. ഡാനിയേൽ പറഞ്ഞു. മന്ത്രിസഭാ വാർഷികാഘോഷത്തിന്റെ ഭാഗമായി കൊല്ലം ആശ്രാമം മൈതാനത്ത് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതി നിർവഹണ ഉദ്യോഗസ്ഥർ, ധനകാര്യ സ്ഥാപന പ്രതിനിധികൾ, ആസൂത്രണ വകുപ്പ് മേധാവികൾ, തദ്ദേശ സ്വയംഭരണ വകുപ്പ് അദ്ധ്യക്ഷന്മാർ, ആരോഗ്യ നഗരാസൂത്രണ വകുപ്പ് മേധാവികൾ എന്നിവർ അടങ്ങുന്ന ഹൈപവർ കമ്മിറ്റി ഇതിനായി രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രോജക്ട് ഓഫീസർ ഡോ. എസ്. പ്രിയ അദ്ധ്യക്ഷയായി. ഡോ. ബി. അജിത്ത് ബാബു, ഡോ. എസ്. സൂരജ് എന്നിവർ ക്ലാസ് നയിച്ചു. മൃഗ സംരക്ഷണ പരിശീലന കേന്ദ്രം അസി. ഡയറക്ടർ ഡോ. ഡി. ഷൈൻകുമാർ, ഡോ. എസ്. സന്തോഷ്, ഡോ. കെ.എസ്. സിന്ധു എന്നിവർ സംസാരിച്ചു