ചാത്തന്നൂർ: ജില്ലയിലെ പ്രമുഖ കയർഫാക്ടറി ആയിരുന്ന ഫ്ലോർ കോ സർക്കാർ ഏറ്റെടുക്കണമെന്ന് ചാത്തന്നൂർ പൗരസമിതി ആവശ്യപ്പെട്ടു. സമിതി രക്ഷധികാരി പ്രൊഫ. ഉണ്ണിക്കൃഷ്ണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. രാജു അദ്ധ്യക്ഷത വഹിച്ചു .സെക്രട്ടറി രാജൻ നായർ, കെ. അരവിന്ദാക്ഷൻ, ഉളിയനാട് മുരുകൻ, ചാത്തന്നൂർ രാമചന്ദ്രൻ പിള്ള, പ്രദീപ് കൊമ്പനാട് എന്നിവർ സംസാരിച്ചു