കൊല്ലം: ന്യൂജനറേഷൻ മയക്കുമരുന്ന് വ്യാപാരത്തിന് പുറമേ തട്ടിക്കൊണ്ടു പോകൽ, അടിപിടി അടക്കം നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. മീനാട് താഴം വടക്ക് ചേരിയിൽ അനു മൻസിലിൽ അമൽഷായെ ആണ് (ഫൈസി-27) ജയിലിൽ അടച്ചത്.

മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ഇയാൾ പിടിയിലായിട്ടുണ്ട്. ചാത്തന്നൂർ കോളേജിലെ വിദ്യാർത്ഥികളെ ആക്രമിച്ചതടക്കമുള്ള നിരവധി കേസുകൾ നിലവിലുണ്ട്. രഞ്ജിത്ത് എന്ന യുവാവിനെ എസ്.എൻ കോളേജിന് സമീപമുളള ഒഴിഞ്ഞ പുരയിടത്തിൽ എത്തിച്ച് ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഒടുവിൽ പിടിയിലായത്.