photo
കേരള വൈകല്യ ഐക്യഅസോസിയേഷൻ ഇഫ്താർ സംഗമം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കേരള വൈകല്യ ഐക്യഅസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും റംസാൻ കിറ്റുകളുടെ വിതരണവും നടന്നു. ശ്രീധരീയം ആഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് അരിനല്ലൂർ ജോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനംചെയ്തു. പൈലറ്റ് ലൈസൻസ് നേടിയ ബിൻസി ജോൺസന് എ.പി.ജെ അബ്ദുൽ കലാം പുരസ്‌കാരവും എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എ പ്ലസ് നേടിയ എബിൻ വി.ഫിലിപ്പിന് നെഹ്‌റു പുരസ്‌കാരവും നൽകി ആദരിച്ചു. ഭിന്നശേഷിക്കാർക്കുള്ള റംസാൻ കിറ്റുകൾ പോച്ചയിൽ നാസർ വിതരണം ചെയ്തു. നജീബ് മണ്ണേൽ, എസ്.മദനൻപിള്ള, മുനമ്പത്ത് ഷിഹാബ്, കെ.ആർ.സന്തോഷ്ബാബു, കബീർ താച്ചയിൽ, ആർ.സുരേന്ദ്രൻ, ബ്ലാലിൽ ബഷീർ, മുഹമ്മദാലി, ഏലിയാസ് ആന്റണി, എൻ.റഷീദ, രേഖാ പ്രസന്നൻ എന്നിവർ സംസാരിച്ചു.