photo
ഇരുണൂർ ക്ഷേത്രത്തിലെ വഞ്ചി പൊളിച്ച നിലയിൽ

കൊട്ടാരക്കര: ഇരണൂർ ദുർഗാദേവീ ക്ഷേത്രത്തിൽ മോഷണം. തിരുവാഭരണവും പണവും കവർന്നു. ഇന്നലെ പുലർച്ചെ നടതുറക്കാനെത്തിയ ശാന്തിക്കാരനാണ് മോഷണവിവരം ആദ്യമറിഞ്ഞത്. ശ്രീകോവിൽ കുത്തിത്തുറന്ന് അതിനുള്ളിലുണ്ടായിരുന്ന സ്വർണ മാലയും നൂറോളം സ്വർണ പൊട്ടുകളും ഏലസുകളും 45 സ്വർണ താലികളും കവർന്നു. വഞ്ചി പൊളിച്ച് പണവും അപഹരിച്ചിട്ടുണ്ട്. ക്ഷേത്രത്തിനുള്ളിലെ നമസ്കാര മണ്ഡപത്തിൽ തിരുവാഭരണ പെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു. പുലർച്ചെ രണ്ടിന് ക്ഷേത്രത്തിൽ പൊലീസ് പട്രോളിംഗ് സംഘമെത്തിയിരുന്നതാണ്. കൊട്ടാരക്കര പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു.