prathickal-two
പ്രതികൾ

ഓയൂർ: ഓട്ടോയിൽ സഞ്ചരിച്ച വയോധികയുടെ സ്വർണമാല കവർന്ന നാടോടി സ്ത്രീകൾ അറസ്റ്റിൽ . തമിഴ്നാട് തൂത്തുക്കുടി സ്വദേശിനികളായ നിസ ( 24 ), കല്യാണി (40) എന്നിവരാണ് പിടിയിലായത്. കായില രാധാമന്ദിരത്തിൽ പൊന്നമ്മഅമ്മയുടെ ഒന്നര പവന്റെ മാലയാണ് പൊട്ടിച്ചത്. ഇന്നലെ രാവിലെ പത്തരയോടെ വെളിയം കാഞ്ഞിരം പാറയിലായിരുന്നു സംഭവം. വെളിയം ഓട്ടോ സ്റ്റാൻഡിലെ ഓട്ടോവിളിച്ച രണ്ട് നാടോടിസ്ത്രീകൾ വെളിയം ജംഗ്ഷനിൽ അമ്പലം കുന്നിേലേക്ക് ബസ് കയറാൻ നിന്ന പൊന്നമ്മഅമ്മയെ ഓട്ടോയിൽ വിളിച്ച് കയറ്റി ഇരുവരുടെയും നടുക്കിരുത്തി. ഓട്ടോകാഞ്ഞിരം പാറയിലെത്തിയപ്പോൾ പൊന്നമ്മഅമ്മ ഇറങ്ങുന്നുവെന്ന് പറഞ്ഞു. ഓട്ടോ നിറുത്തി വയോധിക ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ മാലപൊട്ടിക്കുകയാരുന്നു. ഓട്ടോ ഡ്രൈവർ മനീഷ് ഇവരെ തടഞ്ഞുവച്ചു. ഇതിൽ ഒരു സ്ത്രീ കുതറി ഓടി. സ്ഥലത്തെത്തിയ നാട്ടുകാർ ഇവരെ ഓടിച്ചിട്ടു പിടിക്കുകയായിരുന്നു. തുടർന്ന് പൂയപ്പള്ളി പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. സി .ഐ. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് .ഐ. അഭിലാഷ്, എ.എസ്. ഐ മാരായ ചന്ദ്രകുമാർ, അനിൽകുമാർ, സി.പി.ഒ ബിനു, ഡബ്ല്യു .സി. പി. ഒ ജുമൈലബീബി എന്നവർ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.