
ഓയൂർ: ഓടനാവട്ടം മുട്ടറയിൽ വിവാഹ നിശ്ചയം കഴിഞ്ഞ യുവതി തൂങ്ങി മരിച്ചു. മുട്ടറ പ്രാക്കുളം കോളനിയിൽ സന്ധ്യാ ഭവനിൽ സുനിൽ - അനിത ദമ്പതികളുടെ മകൾ സന്ധ്യയാണ് (22) മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. സന്ധ്യയുടെ മാതാവ് വിറക് ശേഖരിക്കാൻ പോയി മടങ്ങിവരുമ്പോഴാണ് മകളെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഡിഗ്രി പഠനം പൂർത്തിയാക്കിയ സന്ധ്യയും പുത്തൂർ പാങ്ങോട് സ്വദേശിയുമായ യുവാവുമായി വിവാഹം നിശ്ചയിച്ചിരിക്കുന്നതിനിടെയായിരുന്നു സന്ധ്യയുടെ മരണം. പൂയപ്പള്ളി പൊലീസ് മേൽ നടപടി സ്വീകരിച്ചു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സഹോദരി: അർച്ചന.