കുന്നത്തൂർ : വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിൽകൊണ്ടുപോയി പീഡിപ്പിച്ച കേസിൽ വിദേശത്ത് ഒളിവിലായിരുന്ന പ്രതി പൊലീസിന്റെ പിടിയിലായി. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് ഇടവന ഭവനത്തിൽ മിഥുൻ ജോൺസൺ (31) ആണ് കഴിഞ്ഞ ദിവസം ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്ന് പിടിയിലായത്.ശൂരനാട് സ്വദേശിയായ യുവതി പരാതി നൽകിയ ശേഷം ശാസ്താംകോട്ട മജിസ്ട്രേറ്റിന് മുമ്പാകെ രഹസ്യ മെഴി നൽകിയിരുന്നു. വിവാഹ വാഗ്ദാനം നൽകി മൂന്നു വർഷമായി ഇയാൾ പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. വിദേശത്തും നാട്ടിലും വച്ചായിരുന്നു പീഡനം. യുവതി അറിയാതെ മറ്റൊരു പെൺകുട്ടിയുമായി മിഥുന്റെ വിവാഹ നിശ്ചയം നടന്നു.ഇത് മറച്ചു വച്ചും ഇയാൾ വീണ്ടും ബന്ധം തുടർന്നു. നിശ്ചയിച്ചുറപ്പിച്ച വിവാഹം വിദേശത്തുവച്ച് നടത്താനും പ്രതി ശ്രമിച്ചു. ഇതറിഞ്ഞ യുവതി ശൂരനാട് പൊലീസിൽ പരാതി നൽകുകയായിരുന്നു.