fire
വെളുത്ത മണൽ അക്ഷരയിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ഫയർഫോഴ്സിന്റെ പരിശീലന ക്ലാസ്

തൊടിയൂർ: വെളുത്തമണൽ അക്ഷരകുട്ടികൾക്കായി സംഘടിപ്പിച്ച അവധിക്കൂട്ടം പരിപാടിയിൽ, കരുനാഗപ്പള്ളി ഫയർഫോഴ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ അപകടങ്ങളേയും അത്യാഹിതങ്ങളെയും അതിജീവിക്കാനുള്ള പരിശീലനം നൽകി. പാചകവാതകലീക്ക്, വൈദ്യുതാഘാതം, കുഴഞ്ഞുവീണാൽ, പാമ്പുകടിയേറ്റാൽ, തീപ്പൊള്ളൽ, റോഡപകടം, ഏതെങ്കിലു വസ്തു തൊണ്ടയിൽ കുടുങ്ങിയാൽ, ഇടി മിന്നലേറ്റാൽ എന്നീ സന്ദർഭങ്ങളിൽ ചെയ്യേണ്ട പ്രഥമശ്രുശ്രൂഷയിലായിരുന്നു പരിശീലനം. കൂടാതെ കൃത്രിമ ശ്വാസം നൽകുന്നതിലും പരിശീലനം നൽകി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ്.ശ്രീകുമാർ ക്ലാസ് നയിച്ചു. ഹോം ഗാർഡ് ബാസിൻ ഷായും പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്തംഗം സുധീർ കാരിക്കൽ നേതൃത്വം നൽകി.