പരവൂർ: ഭരണഭാഷയും ഔദ്യോഗിക ഭാഷയും മലയാളമായി അംഗീകരിക്കുകയും സമഗ്ര മാതൃഭാഷാനിയമം പസാക്കുകയും ചെയ്തിട്ടും പല സർക്കാർ വകുപ്പുകളും മേധാവികളും അത് പാലിക്കുന്നില്ലെന്ന് മലയാള ഐക്യവേദി ജനറൽ സെക്രട്ടറി മടന്തകോട് രാധാകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു. ഭാഷ അവഗണനയ്ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇത്തരം ഓഫീസുകൾ ഉപരോധിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.