കൊല്ലം: ജില്ലാ ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള കടമ്മനിട്ട കവിതാ പുരസ്‌കാരം അനിത തമ്പിക്ക്. അനിത തമ്പിയുടെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. മേയ് 5 ന് വൈകിട്ട് 4ന് കൊല്ലം സി.ഐ.ടി.യു ഭവനിലെ ഇ. കാസിം ഓഡിറ്റോറിയത്തിൽ കേരള നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് അനിത തമ്പിക്ക് പുരസ്കാരം സമ്മാനിക്കും.
പുരസ്‌കാര സമർപ്പണ ചടങ്ങിൽ ജില്ലയിലെ മുഴുവൻ ഗ്രന്ഥശാല
പ്രവർത്തകരും പങ്കെടുക്കണമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്
കെ.ബി.മുരളീകൃഷ്ണനും സെക്രട്ടറി ഡി. സുകേശനും അറിയിച്ചു.