ചാത്തന്നൂർ: ചാത്തന്നൂർ എസ്.ബി.ഐക്ക് സമീപം ദേശീയപാതയിൽ അപകടങ്ങൾ തുടർക്കഥയായി.
എസ്.ബി.ഐ ക്ക് സമീപമാണ് ഡിവൈഡർ തുടങ്ങുന്നത്. ദിവസവും സ്വകാര്യ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ തിരിഞ്ഞു പോകുന്ന സ്ഥലമാണിത്. ചെറുതും വലുതുമായ അപകടങ്ങൾ പതിവായിരിക്കുകയാണ്. രാത്രികാലത്ത് ഡിവൈഡറിലും പരിസരപ്രദേശങ്ങളിലും വെളിച്ചമില്ലാത്തതും അപകടങ്ങൾക്ക് വഴിതെളിക്കുന്നു. തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്ക് വേഗത്തിൽ വരുന്ന വാഹനങ്ങളും ഡിവൈഡറിൽ തട്ടി അപടത്തിൽപ്പെടുന്നുണ്ട്.
ദേശീയപാതയോരത്ത് മിനി ഹൈമാസ്റ്റ് ലൈറ്റ് ഉണ്ടെങ്കിലും മാസങ്ങളായി തെളിയുന്നില്ല. അപകടങ്ങൾ തുടർക്കഥ ആയിട്ടും അധികൃതർ ഇതിന് പരിഹാരം കാണാൻ ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.