ചാത്തന്നൂർ: ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ ഭരണഘടന സാക്ഷരത പഞ്ചായത്താക്കാനുള്ള വിളംബര ഘോഷയാത്രയുടെ ഉദ്ഘാടനം ഭരണഘടനയുടെ ആമുഖം വായിച്ച് എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീല ബിനു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് റിസോഴ്സ് പേഴ്സൺ ജി. വിദ്യാസാഗർ, വൈസ് പ്രസിഡന്റ് ആർ. സാജൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പ്ലാക്കാട് ടിങ്കു, ഏലിയാമ്മ ജോൺസൻ, അനീസ നിസാം, പഞ്ചായത്ത് സെക്രട്ടറി സ്റ്റീഫൻ, മെമ്പർമാരായ രാജു, ഷാജി ലൂക്കോസ് എന്നിവർ സംസാരിച്ചു. മേയ് ഒന്നു മുതൽ 20 വാർഡുകളിലായി 20 സെനറ്റർമാരെ നിയോഗിച്ച് 10 മുതൽ 80 വയസുവരെയുള്ളവർക്ക് ഭരണഘടന സാക്ഷരത ക്ലാസുകൾ എടുക്കും. ഭരണഘടന കൈപ്പുസ്തകം സൗജന്യമായി നൽകും.