അഞ്ചൽ: 'മാലന്യമുക്ത ഏരൂർ' പദ്ധതിയുടെ ഭാഗമായി രണ്ടാം ഘട്ടത്തിൽ ആയിരം ബയോബിന്നുകളുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ നിർവഹിച്ചു. വിളക്കുപാറ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന യോഗത്തിൽ വാർഡ് മെമ്പർ ഡോൺ വി. രാജ് അദ്ധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈൻബാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഞ്ജു, സുജിത, സി.ഡി.എസ് മെമ്പർ ഷീജ, ഷീബ തുടങ്ങിയവർ പങ്കെടുത്തു. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ പറഞ്ഞു.