പടിഞ്ഞാറേ കല്ലട : മികച്ച ഗ്രാമപഞ്ചായത്തിനുള്ള ഈ വർഷത്തെ ദീൻ ദയാൽ ഉപാദ്ധ്യയ ദേശീയ പുരസ്കാരം, പാപ്പിനിശ്ശേരി പഞ്ചായത്തിൽ നടന്ന ചടങ്ങിൽ പടിഞ്ഞാറേകല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.ഉണ്ണികൃഷ്ണൻ മന്ത്രി എം.വി.ഗോവിന്ദനിൽ നിന്ന് ഏറ്റുവാങ്ങി.
15 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
സംസ്ഥാന സർക്കാരിന്റെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള ജില്ലാതല പുരസ്കാരമായ സ്വരാജ് ട്രോഫിയും അഞ്ച് ലക്ഷം രൂപയും ഈ വർഷം പഞ്ചായത്തിന് ലഭിച്ചിരുന്നു. വൈസ് പ്രസിഡന്റ് സുധ, സെക്രട്ടറി കെ. സീമ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അംബികകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റജീല, ലൈല സമദ്, ടി.ശിവരാജൻ, ഷീലാകുമാരി, ഓമനക്കുട്ടൻപിള്ള, സുനിതദാസ് എന്നിവരും ജീവനക്കാരായ വിനോദ്, കണി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.