x-l
തഴവ കുതിരപ്പന്തി ഗവ. എൽ.പി.എസിൽ സ്ഥാപിച്ച റിഫ്ളക്ടീവ് ടെലിസ്ക്കോപ്പിന്റെ പ്രവർത്തനോദ്ഘാടനം സി.ആർ മഹേഷ് എം.എൽ.എ നിർവ്വഹിക്കുന്നു

തഴവ: കുതിരപ്പന്തി ഗവ.എൽ.പി.സ്കൂളിലെ റിഫ്ലക്ടീവ് ടെലിസ്ക്കോപ്പിന്റെ പ്രവർത്തനോദ്ഘാടനം സി.ആർ.മഹേഷ്‌ എം.എൽ .എ നിർവ്വഹിച്ചു. എസ്.എം.സി ചെയർമാൻ ബിജു കിളിയന്തറ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗം ആർ.സുജ, സലിം അമ്പീത്തറ, എസ്.സദാശിവൻ, എസ്.സുരേഷ്‌കുമാർ, ജെ.ആൽഫ, ജയപ്രകാശ് എന്നിവർ പങ്കെടുത്തു. ബ്രേക്ക്‌ ത്രൂ സയൻസ് സൊസൈറ്റി അംഗം പി.ജെ.ബിനോയ്‌,​ കുട്ടികൾക്ക് ക്ളാസ്സെടുക്കുകയും ഏഴുമണിക്കൂർ വാനനിരീക്ഷണ പരിശീലനം നൽകുകയും ചെയ്തു. പ്രഥമ അദ്ധ്യാപിക എൽ. ജാനമ്മ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ഐ.അനിതാകുമാരി നന്ദിയും പറഞ്ഞു.