
കരുനാഗപ്പള്ളി: മന്ദബുദ്ധിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 47കാരനെ കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ഉഷാനായർ 36 വർഷം കഠിന തടവിനും 1.22 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ തുകയിൽ 1 ലക്ഷം രൂപ ഇരയ്ക്ക് നൽകണം. അല്ലാത്ത പക്ഷം 14 മാസം കൂടി അധിക തടവ് അനുഭവിക്കണം. വീട്ടിൽ ആരും ഇല്ലാത്ത സമയം നോക്കിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഗുരനാട് പൊലീസാണ് കേസ് ചാർജ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്ടൂട്ടർ പി. ശിവപ്രസാദ് ഹാജരായി.