crime
ഖദീജ മൻസിൽ സാദിഖിനെ

പുനലൂർ: സമൂഹ മാദ്ധ്യമം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പുനലൂർ പൊലീസ് അറസ്റ്റ്‌ ചെയ്തു. വർക്കല കോട്ടുമൂലയിൽ ഖദീജ മൻസിൽ സാദിഖിനെ (25)യാണ്‌ പുനലൂർ പൊലീസ് പിടികൂടിയത്. രണ്ടു വർഷം മുൻപാണ് പീഡനം നടന്നത്. പുനലൂർ ഡിവൈ.എസ്.പി ബി.വിനോദിന്റെ നിർദ്ദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വർക്കലയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പിന്നീട് പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പുനലൂർ സി.ഐ ബിനു വർഗീസ്‌, എസ്.ഐ മാരായ ഹരീഷ്, ഷിബു, എ.എസ്.ഐമാരായ രാജൻ, സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേക്ഷണം നടന്നത്.