കുന്നത്തൂർ : ശാസ്താംകോട്ട തടാകത്തിലെ ജലത്തിന്റെ നിറം മാറ്റത്തെക്കുറിച്ച് പഠനം നടത്താൻ വിദഗ്ദ്ധസംഘമെത്തി.
കോഴിക്കോട് ജലവിഭവ മാനേജ്മെന്റ് കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ.ഹരികുമാർ നിയോഗിച്ച പ്രോജക്ട് ഫെലോസായ സച്ചിനും അശ്വിനുമാണ് എത്തിയത്.
കായലിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധനനടത്തിയ സംഘം,
കായൽ, ബണ്ട് ഭാഗം, ബണ്ടിന് സമീപത്തെ കിണർ വെള്ളം, പൈപ്പ് വെള്ളം തുടങ്ങി ഒരു ഡസനോളം സാംപിളുകൾ ശേഖരിച്ചു.
വിശദമായ പരിശോധനയ്ക്കു ശേഷം ഫലം അറിയാം. കഴിഞ്ഞ ഏതാനും ആഴ്ചകളായാണ് തടാകത്തിന്റെ നിറം മാറ്റം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.