
തേവലക്കര: ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ട് യുവതി മരിച്ചു. കോയിവിള പുത്തൻ സങ്കേതം ചുന്തിനേഴ്ത്ത് വീട്ടിൽ സുരേഷിന്റെയും (ശശിധരൻ പിള്ള) ശോഭയുടെ മകളും ഉണ്ണിക്കൃഷ്ണന്റെ ഭാര്യയുമായ എസ്. ശരണ്യയാണ് (22)മരിച്ചത്.
പട്ടി കുറക്ക് ചാടിയതിനെ തുടർന്ന് ബ്രേക്കിട്ടപ്പോൾ റോഡിൽ തലയിടിച്ച് വീണ് തത്ക്ഷണം മരിക്കുകയായിരുന്നു. ചവറ ഗവ. കോളേജിന് സമീപമായിരുന്നു അപകടം. ഉണ്ണിക്കൃഷ്ണൻ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. സഹോദരൻ: ശരത്ത് കുമാർ. സഞ്ചയനം മേയ് 2ന് രാവിലെ 7ന്.