കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെ ആഭിമുഖ്യത്തിലുള്ള വിവാഹപൂർവ്വ കൗൺസിലിംഗ് ക്യാമ്പിന്റെ 36-ാമത് ബാച്ചിന്റെ ഉദ്ഘാടനം നാളെ രാവിലെ 9.30ന് കൊല്ലം ശ്രീനാരായണ വനിതാ കോളേജ് സെമിനാർ ഹാളിൽ ശങ്കേഴ്സ് ഹോസ്പിറ്രൽ കൺസൾട്ടന്റ് ഗൈനകോളജിസ്റ്റ് ആൻഡ് ലാപ്രോസ്കോപിക് സർജൻ ഡോ. ബി.എൽ. ബ്രഹ്മലക്ഷ്മി ഭദ്രദീപം തെളിയിച്ച് നിർവ്വഹിക്കും.
യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി എൻ രാജേന്ദ്രൻ സ്വാഗതം പറയും. യോഗം കൗൺസിലർ പി.സുന്ദരൻ, കൊല്ലം ശ്രീനാരായണ വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ.ആർ. സുനിൽകുമാർ, കൊല്ലം യൂണിയൻ വൈസ്പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ എന്നിവർ സംസാരിക്കും. കുടുംബത്തിന്റെ കെട്ടുറപ്പ്, സുരക്ഷിതത്വം, കുടുംബബന്ധത്തിലെ പവിത്രത, സ്ത്രീ പുരുഷ മനഃശാസ്ത്രം, സ്ത്രീപുരുഷ ലൈംഗികത, മദ്യപാന വിപത്ത് കുടുംബ ബഡ്ജറ്റ് എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ളാസെടുക്കും. വിവാഹത്തിന് പത്രികമുറിച്ച എല്ലാവരും ക്ളാസിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി എൻ.രാജേന്ദ്രൻ അറിയിച്ചു.