t
സി.വി. കുഞ്ഞുരാമൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ 1986 എസ്.എസ്.എൽ.സി.ബാച്ച് വിദ്യാർത്ഥികൾ നിർമ്മിച്ചു നൽകിയ ടാപ്പുകളുടെ മേൽക്കൂര സമർപ്പണം ഗ്രൂപ്പ് അംഗം ഫാ.ഡോ. ഷാജി ജർമ്മൻ നിർവ്വഹിക്കുന്നു

കിഴക്കേകല്ലട: സി.വി. കുഞ്ഞുരാമൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ 1986 എസ്.എസ്.എൽ.സി.ബാച്ച് വിദ്യാർത്ഥികൾ നിർമ്മിച്ചു നൽകിയ ടാപ്പുകളുടെ മേൽക്കൂര സമർപ്പണം ഗ്രൂപ്പ് അംഗം ഫാ.ഡോ. ഷാജി ജർമ്മൻ നിർവ്വഹിച്ചു. കൂട്ടായ്മ പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ലക്ഷ്മി, ഹെഡ്മാസ്റ്റർ ജോസ് ജോൺ, പി.ടി.എ പ്രസിഡന്റ് ശ്രീധരൻ, വാർഡ് മെമ്പർമാരായ സുനിൽകുമാർ, പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു സെക്രട്ടറി മനോജ് സ്വാഗതവും ട്രഷറർ രമേശൻ നന്ദിയും പറഞ്ഞു