കൊല്ലം: ബന്ധുക്കൾ തമ്മിലുള വഴക്ക് ഒത്തു തീർപ്പാക്കുന്നതിന് സംസാരിക്കാൻ എത്തിയ യുവാവിനെ കുത്തിയ കേസിൽ കൊറ്റങ്കര പേരൂർ കിഴക്കേവിള ക്ഷേത്രത്തിന് സമീപം തൊടിയിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സുനിൽകുമാറിനെ (കുമാർ-48) കിളികൊല്ലൂർ പൊലീസ് പിടികൂടി.

ബന്ധുവായ അജിത്തും കുമാറുമായുള്ള വഴക്ക് ഒത്തുതീർപ്പാക്കാൻ കുമാറിന്റെ വീട്ടിലെത്തിയ ബിൻസ് എന്ന യുവാവിനെയാണ് കുത്തിയത്. സംസാരമദ്ധ്യേ പ്രകോപിതനായ സുനിൽകുമാർ കൈവശം കരുതിയിരുന്ന കത്തിയെടുത്ത് ബിൻസനെ കുത്തിയെന്നാണ് കേസ്.